medi

മെഡിക്കൽ കോളേജിലെ കാ‌ർ‌ഡിയോളജി ഐ.സി.യു ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു.

കാർഡിയോളജി ഐ.സി.യു പ്രവർത്തനം തുടങ്ങി

തൃശൂർ: മെഡിക്കൽ കോളേജിൽ ഹൃദ്രോഗ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. കാത്ത് ലാബ് ഐ.സി.യു കൂടാതെ തീവ്രപരിചരണം നൽകാൻ കഴിയുംവിധം പുതിയ ഐ.സി.യു കൂടി ഇന്നലെ പ്രവർത്തനം തുടങ്ങി. ആഴ്ചയിൽ നാലുദിവസം മാത്രമുണ്ടായിരുന്ന കാത്ത് ലാബ് എല്ലാ ദിവസവും പ്രവർത്തിപ്പിച്ച് കൂടുതൽ രോഗികൾക്ക് ആൻജിയോഗ്രാം പരിശോധനകൾ, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ എന്നിവയ്ക്ക് നേരത്തെ സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. മെഡിസിൻ ഐ.സി.യുവിനെയാണ് കാർഡിയോളജി ഐ.സി.യുവാക്കിയത്. മെഡിസിൻ ഐ.സി.യു കൊവിഡ് കാലത്ത് കൊവിഡ് ഐ.സി.യുവായിരുന്നു.

അഞ്ച് കിടക്കകൾ

പുതുതായി തുടങ്ങിയ കാർഡിയോളജി ഐ.സി.യുവിൽ അഞ്ച് കിടക്കകളാണ് ഇപ്പോഴുള്ളത്. മെഡിസിൻ ഐ.സി.യുവായിരുന്നപ്പോൾ 15 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിരുന്നു. എന്നാൽ സ്റ്റാഫിന്റെ കുറവും മറ്റും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരു മാസത്തിനകം കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ശരാശരി 15ലേറെ പേർ ദിനംപ്രതി ചികിത്സ തേടിയെത്തുന്നുണ്ട്. ഇതിൽ പലരെയും ജനറൽ മെഡിസിൻ വിഭാഗത്തിൽ കിടത്തിയാണ് ചികിത്സിക്കുന്നത്. പലർക്കും നിലത്ത് വരെ കിടക്കേണ്ടിവരാറുണ്ട്. തർക്കങ്ങൾക്കും ഇത് വഴിവച്ചിരുന്നു.

കൂടുതൽ ചികിത്സാസൗകര്യം ലഭ്യമാകാത്തതിനാൽ സ്വകാര്യ ആശുപത്രികളെയാണ് പലരും ആശ്രയിക്കുന്നത്. പുതിയ സൗകര്യം പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.

കാർഡിയോളജി വിഭാഗത്തിലെ സേവനങ്ങൾ

കാത്ത് ലാബ്, അഡ്വാൻസ് എക്കോ, ടി.ഇ.ഇ, ടി.എം.ടി, ഹോൾട്ടർ ടെസ്റ്റ്


കാത്ത് ലാബിൽ
ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ് മേക്കർ, ഐ.സി.ഡി, ഹൃദരദ്വാരം അടയ്ക്കൽ, പെരികാർഡിയൽ ആസ്പിരേഷൻ

കാർഡിയോളജി ഒ.പി പ്രവ‌ർത്തനം

തിങ്കൾ, ബുധൻ

ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാർ

ഡോ. സിബു മാത്യു,

ഡോ. സി.പി. കരുണാദാസ്,

ഡോ. യു. ബിജിലേഷ്,

ഡോ. സി. മുകുന്ദൻ,

ഡോ. സി.വി. റോയ്


ഐ.സി.യു ഉദ്ഘാടനം

പുതിയ കാർഡിയോളജി ഐ.സി.യുവിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ഷീല, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ.എം.ഒ: ഡോ. രൺദീപ്, ഡോ. സിബു മാത്യു എന്നിവർ പങ്കെടുത്തു.


പ​ല​യി​ട​ത്ത് ​അ​ല​യേ​ണ്ട,​ ​പേ​വി​ഷ​ ​കു​ത്തി​വ​യ്പ് ​ഒ​രി​ട​ത്ത്

തൃ​ശൂ​ർ​:​ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് ​ച​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​സേ​വ​നം​ ​ന​ൽ​കാ​നാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യം.​ ​കാ​ഷ്വാ​ലി​റ്റി​ക്കു​ ​മു​ക​ളി​ലാ​ണ് 24​ ​മ​ണി​ക്കൂ​റും​ ​സേ​വ​നം​ ​ന​ൽ​കു​ക.​ ​രാ​വി​ലെ​ ​ഒ.​പി​യി​ലും​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ശേ​ഷം​ ​കാ​ഷ്വാ​ലി​റ്റി​യി​ലു​മാ​യാ​ണ് ​ഇ​തു​വ​രെ​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വ​യ്പ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ഇ​താ​ണ് ​വെ​ള്ളി​യാ​ഴ്ച​ ​മു​ത​ൽ​ ​ഒ​ടി​ട​ത്തേ​ക്ക് ​മാ​റ്റി​യ​ത്.
ര​ണ്ടി​ട​ത്താ​യു​ള്ള​ ​ചി​കി​ത്സ​ ​രോ​ഗി​ക​ൾ​ക്കു​ണ്ടാ​ക്കു​ന്ന​ ​ബു​ദ്ധി​മു​ട്ട് ​പ​രി​ഗ​ണി​ച്ച് ​ഒ​രി​ട​ത്തേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യി​രു​ന്നു.​ ​പു​തി​യ​ ​സ്ഥ​ല​ത്ത് ​അ​ഞ്ച് ​വ​രെ​ ​രോ​ഗി​ക​ൾ​ക്ക് ​ഒ​രേ​ ​സ​മ​യം​ ​കു​ത്തി​വ​യ്പ് ​ന​ൽ​കാ​നാ​കും.​ ​ഇ​ത് ​കാ​ത്തു​നി​ൽ​പ്പ് ​ഒ​ഴി​വാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​കാ​ഷ്വാ​ലി​റ്റി​യി​ൽ​ ​നി​ന്നും​ ​ഒ.​പി​ ​ടി​ക്ക​റ്റ് ​വാ​ങ്ങി​ ​മു​ക​ളി​ലെ​ത്തി​യാ​ൽ​ ​മ​തി.


കു​ത്തി​വ​യ്പ് ​ന​ൽ​കു​ന്ന​ ​സ്ഥ​ലം​ ​മാ​റ്റി​യ​ ​വി​വ​രം​ ​ബ​ന്ധ​പ്പെ​ട്ട​വ​രെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​നേ​ര​ത്തെ​ ​കു​ത്തി​വ​യ്പ് ​ന​ട​ത്തി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നോ​ട്ടീ​സ് ​പ​തി​ച്ച​ത് ​രോ​ഗി​ക​ൾ​ക്ക് ​സൗ​ക​ര്യ​മാ​കും.
-​ ​ഡോ.​ ​അ​നി​ത​ ​ഭാ​സ്‌​ക​ർ,​ ​ക​മ്മ്യൂ​ണി​റ്റി​ ​മെ​ഡി​സി​ൻ​ ​മേ​ധാ​വി