adharam

കൊടുങ്ങല്ലൂർ: എറിയാട് ഒന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ച എറിയാട് കെ.വി.എച്ച്.എസ് സ്കൂളിനെയും ആദരിച്ചു. അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ മുങ്ങിത്താഴ്ന്ന അതിഥി തൊഴിലാളികളെ രക്ഷിച്ച അനസ്, റസാക്ക്, അൻവർ എന്നിവരെയും, കൊവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.

ടി.കെ.നസീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.കെ.ഷംസുദ്ധീൻ, ഡി.സി.സി സെക്രട്ടറി ടി.എം.നാസർ, യു.ഡി.എഫ് കൺവീനർ പി.എസ്.മുജീബ് റഹ്മാൻ, സി.പി.തമ്പി, ടി.എം.കുഞ്ഞുമൊയ്‌തീൻ, ഇ.കെ.സോമൻ മാസ്റ്റർ, പി.കെ.മുഹമ്മദ്‌, പി.എച്ച്.നാസർ, ഇ.കെ.ദാസൻ, ടി.കെ.സക്കീർ, ജാഫർ മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.