consontrator

കൊടുങ്ങല്ലൂർ: ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ആൽഫാ പാലിയേറ്റീവ് ലിങ്ക് സെന്ററിലേക്കും തണൽ ചാരിറ്റബിൾ പാലിയേറ്റീവ് സെന്ററിനും ഓക്‌സിജൻ കോൺസെൺട്രേറ്റർ നൽകി.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലേക്കും, പാലിയേറ്റീവ് കെയറുകളിലേക്കും, വൃദ്ധസദനങ്ങളിലേക്കും ഓക്‌സിജൻ കോൺസെൺട്രേറ്റർ നൽകി.

ബെന്നി ബെഹനാൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.എം.നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.ഷംസുദ്ധീൻ, യു.ഡി.എഫ് കൺവീനർ പി.എസ്.മുജീബ് റഹ്മാൻ, മണ്ഡലം പ്രസിഡന്റുമാരായ സി.പി.തമ്പി, ഇ.എസ് സാബു, പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്.നാസർ, പി.കെ.മുഹമ്മദ്, കെ.എസ്.രാജീവൻ, ആൽഫാ ഭാരവാഹികളായ ഇ.വി.രമേശൻ, സി.എസ്.തിലകൻ, തണൽ പാലിയേറ്റീവ് ഭാരവാഹികളായ ടി.കെ.ഇക്ബാൽ, ഇ.എ.ജമാൽ, സഫാരി സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.