mahal

കൊടുങ്ങല്ലൂർ: ജില്ലാ മഹല്ല് അസോസിയേഷന്റെ മികച്ച മഹല്ലിനുള്ള അവാർഡ് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന് സമ്മാനിച്ചു. സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.എ മുഹമ്മദ് സഈദിന് സമ്മാനിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ചേരമാൻ മഹല്ലിന്റെ ഇടപെടൽ സ്തുത്യർഹമാണെന്ന് അവാർഡ് നിർണയ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതര മഹല്ലുകൾക്ക് ചേരമാൻ ജുമാമസ്ജിദിന്റെ പ്രവർത്തനം മാതൃകയാണെന്ന് അവാർഡ് സമ്മാനിച്ച് ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് പി.എം.അബ്ദുഹാജി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.യു.അലി, ട്രഷറർ എം.വി.എം.അഷറഫ് ഒളരി, ചേരമാൻ ജുമാ മസ്ജിദ് സെക്രട്ടറി എസ്.എ.അബ്ദുൽ ഖയ്യും, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ബഷീർ മൗലവി എന്നിവർ സംസാരിച്ചു.