cpm-jada
സി.പി.എം കൊടകര ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കംകുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ജാഥക്യാപ്ടൻ കെ.കെ രാമചന്ദ്രൻ എം.എൽ.എയ്ക്ക് പതാക കൈമാറുന്നു.

നന്തിക്കര: സി.പി.എം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ രാമചന്ദ്രൻ എം.എൽ.എ ക്യാപ്ടൻ ആയും ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ വൈസ് ക്യാപ്ടനുമായും ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ മാനേജറുമായ ജാഥയാണ് നന്തിക്കരയിൽ നിന്നും ആരംഭിച്ചത്. ജാഥയിൽ സ്ഥിരാംഗങ്ങളായി കെ.ജെ. ഡിക്‌സൺ, പി.ആർ. പ്രസാദൻ, എം.ആർ. രഞ്ജിത്ത്, ഇ.കെ അനൂപ്, അഡ്വ. എൻ.വി. വൈശാഖൻ, എ. വി. സതീഷ് ബാബു, സരിത രാജേഷ് എന്നിവർ ഉണ്ടാകും. ആദ്യദിനത്തിലെ പര്യാടനത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.