aaaa
സി.പി.എം മണലൂർ ഏരിയ കമ്മിറ്റി നയിക്കുന്ന വാഹന പ്രചാരണ ജാഥ സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.

അരിമ്പൂർ: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ ക്യാപ്ടനായുള്ള മണലൂർ ഏരിയജാഥ അരിമ്പൂർ സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷയായി. ജാഥ ക്യാപ്ടനെ കൂടാതെ വൈസ് ക്യാപ്ടൻ ടി.വി. ഹരിദാസൻ, മാനേജർ സി.കെ. വിജയൻ, വി.എൻ. സുർജിത്ത്, പി.എ. രമേശൻ, കെ. സച്ചിൻ, ഗീത ഭരതൻ, സിജി മോഹൻദാസ്, കെ.കെ. ശശിധരൻ, കെ.ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു. എറവ് അഞ്ചാംകല്ല്, കാഞ്ഞാണി, അന്തിക്കാട് ആൽ സെന്റർ, അന്തിക്കാട് നട, ചൂരക്കോട്ട് നട, പത്യാല , കാരമുക്ക്, പാലാഴി, കമ്പനിപടി, കരുവന്തല, വെങ്കിടങ്ങ്, തൊയക്കാവ്, പാടൂർ എന്നിവിടങ്ങളിലെ പര്യാടനത്തിന് ശേഷം ശനിയാഴ്ചയിലെ ജാഥ മുല്ലശ്ശേരിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ, ബഹുജന സംഘടന നേതാക്കൾ എന്നിവർ സ്വീകരണങ്ങൾക്ക് നേതൃത്യം നൽകി. ഞായറാഴ്ച രാവിലെ 9 ന് മുല്ലശ്ശേരി പറമ്പൻതളിയിൽ നിന്ന് തുടരുന്ന ജാഥ 11 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് പാവറട്ടിയിൽ സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന ഏരിയ ജാഥയുടെ സമാപന യോഗം ഞായറാഴ്ച്ച വൈകിട്ട് പാവറട്ടി സെന്ററിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്യും.