tpr-temple

തൃപ്രയാർ: രാമമന്ത്ര ധ്വനികളാൽ മുഖരിതമായ രാമായണ മാസാചരണത്തിന് തൃപ്രയാറിൽ നാലമ്പല തീർത്ഥാടനത്തോടെ ഭക്തിനിർഭര തുടക്കം. ഇനി ഒരു മാസം രാമനാമങ്ങളിൽ മുങ്ങും ക്ഷേത്രപരിസരം. ചുറ്റുവിളക്കും നിറമാലയും നടക്കും. ശ്രീരാമനെ തൊഴുത് തുടങ്ങുന്ന തീർത്ഥയാത്ര ശ്രീരാമനിൽ തൊഴുത് തന്നെയവസാനിക്കും.

ആദ്യദിനത്തിൽ ക്ഷേത്രത്തിനകത്ത് സമ്പൂർണ്ണ നെയ് വിളക്ക് തെളിഞ്ഞു. പുലർച്ചെ 3.30ന് നട തുറന്ന് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടു. ഭഗവാനെ ദർശിക്കാൻ ആദ്യദിവസം തന്നെ വൻ തിരക്ക് അനുഭവപ്പെട്ടു. മതിൽക്കെട്ടിനകത്ത് വരിയിൽ നിന്നും തന്നെ വഴിപാട് ശീട്ടാക്കാൻ ഭക്തർക്ക് സൗകര്യമേർപ്പെടുത്തിയിരുന്നു. പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വരി നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും കുടിവെള്ളവും വിതരണം ചെയ്തു.

ക്ഷേത്രത്തിന് പുറത്തും ഭക്തർക്ക് വരി നിൽക്കാൻ പന്തലിട്ടത് അനുഗ്രഹമായി. പാട്ടപ്രവൃത്തി ഓഫീസ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഇവിടെയും ക്ഷേത്രത്തിന് തെക്കേ നടയിലും ഇ ടോയ്‌ലറ്റ് സൗകര്യമുണ്ട്. മതിൽക്കെട്ടിനകത്ത് ഗ്രീൻ ബുക്‌സിന്റെ പുസ്തകശാല തുറന്നിട്ടുണ്ട്. രാവിലെ 11 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ആരംഭിച്ച പ്രസാദ ഊട്ടിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി.നന്ദകുമാർ, അംഗം എം.ജി.നാരായണൻ, സ്‌പെഷൽ ദേവസ്വം കമ്മീഷണർ എൻ.ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി.ശോഭന, അസി. കമ്മിഷണർ വി.എൻ.സ്വപ്ന, ദേവസ്വം മാനേജർ വി.ആർ.രമ തുടങ്ങിയവർ നേതൃത്വം നൽകി.

നാ​ല​മ്പ​ല​തീ​ർ​ത്ഥാ​ട​നം​ : കാ​പ്പി​ ​വി​ത​ര​ണം

തൃ​പ്ര​യാ​ർ​:​ ​നാ​ല​മ്പ​ലം​ ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​തൃ​പ്ര​യാ​ർ​ ​സെ​ന്റ​ർ​ ​ക​മ്മി​റ്റി​ ​സൗ​ജ​ന്യ​ ​ഇ​ൻ​സ്റ്റ​ന്റ് ​കോ​ഫി​ ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​ത​ര​ണ​നെ​ല്ലൂ​ർ​ ​പ​ദ്മ​നാ​ഭ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട് ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​വി.​എ​ൻ.​സ്വ​പ്ന​ ​ദേ​വ​ൻ​ ​പോ​ക്കാ​ഞ്ചേ​രി​ക്ക് ​കോ​ഫി​ ​ന​ൽ​കി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ദേ​വ​സ്വം​ ​മാ​നേ​ജ​ർ​ ​വി.​ആ​ർ.​ര​മ,​ ​പി.​ജി.​നാ​യ​ർ,​ ​അ​ഡ്വ.​കെ.​ബി.​ര​ണേ​ന്ദ്ര​നാ​ഥ്‌,​ ​സു​നി​ൽ​ ​പാ​റ​മ്പി​ൽ,​ ​പി.​വി​നു,​ ​വി.​ആ​ർ.​പ്ര​കാ​ശ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ 11​വ​ർ​ഷ​മാ​യി​ ​സെ​ന്റ​ർ​ ​ക​മ്മി​റ്റി​ ​ഈ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​വ​രു​ന്നു.