പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര - കാഞ്ഞാണി റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ആവണങ്ങാട്ടുപടി മുതൽ പെരിങ്ങോട്ടുകര നാലും കൂടിയ സെന്റർ വരെ നാട്ടുകാരുടെ പ്രതിഷേധ സമരം. വൃദ്ധരും സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും,വ്യാപാരി വ്യവസായികളും, ആംബുലൻസ് അസോസിയേഷൻ, ഓട്ടോ ടാക്‌സി തൊഴിലാളികൾ തുടങ്ങിയവരും സമരത്തൽ പങ്കാളികളായി.
മലയാളം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നടന്ന സമാപനം പ്രവീൺ കാട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് തണ്ടാശ്ശേരി, കെ.വി. ഭാസ്‌കരൻ, ആന്റോ തൊറയൻ, പ്രദീപ് വലിയപറമ്പിൽ, ദീപ അജയ്, പ്രകാശൻ കണ്ടങ്ങത്ത്, സ്റ്റാലിൻ തട്ടിൽ, ഉമ്മർ പഴുവിൽ, സുനിൽ ലാലൂർ, ലിന്റ വിനോദ് എന്നിവർ നേതൃത്വം നൽകി.