ചേർപ്പ്: പാറളം പഞ്ചായത്തിലെ അകംപാടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ. നന്ദകുമാർ, ജുബി മാത്യു, ടോമി ചിറയത്ത്, ഇട്ട്യേശ്ശൻ മാസ്റ്റർ, എ.ഡി. ജോണി, എ.എ. റപ്പായി, ശ്രീനിവാസൻ വെങ്ങാലി എന്നിവർ നേതൃത്വം നൽകി.