1

അകമല ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന രാമായണ മാസാചരണം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: അകമല ധർമ്മശാസ്ത ക്ഷേത്രത്തിൽ രാമായാണ മാസാചരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. കുഞ്ചു, പി.ആർ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കിള്ളിമംഗലം പ്രിയേഷിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി.