meeting
ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ നേതൃത്വ പരിശീലന ക്യാമ്പ് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പ് ശ്രീനാരായണ ഹാളിൽ നടന്നു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി മനോജ് പള്ളിയിൽ, വനിതാസംഘം സെക്രട്ടറി അജിതാ നാരായണൻ, ലതാ ബാലൻ, യോഗം ഡയറക്ടർ പി.ആർ. മോഹനൻ, പി.എം. മോഹൻദാസ്, ടി.വി. ഭഗി, ടി.കെ. മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.