joy

തൃശൂർ : ജോസ് തിയേറ്റർ മാനേജരും സിനിമാ വിതരണ കമ്പനിയായ നവീന ഫിലിംസിന്റെ മുൻ തൃശൂർ വിതരണക്കാരനുമായ തൃശൂർ വൈലോപ്പിള്ളി നഗറിൽ പെരിഞ്ചേരി വീട്ടിൽ ജോയ് (നവീന ജോയ് 71) നിര്യാതനായി. ഹൃദയാഘാതം മൂലം രാവിലെയായിരുന്നു അന്ത്യം. ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ പ്രമുഖരുമായി ഏറെ അടുപ്പമുള്ളയാളാണ്. ഉദ്ഘാടനത്തിനൊരുങ്ങുന്ന ജോസ് തിയേറ്ററിന്റെ അവസാന പണികളുടെ തിരക്കുകളിലും ഉദ്ഘാടന കാര്യങ്ങളെ കുറിച്ചുമുള്ള തിരക്കുകളിലുമായിരുന്നു ദിവസങ്ങളായി. ഭാര്യ : വത്സ. മക്കൾ : വിജോ, നീതു വിജോ. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃശൂർ ലൂർദ് പള്ളിയിൽ നടക്കും.