chathaya-pooja

കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖ പ്രതിമാസ ചതയ പൂജ നടത്തി. ദേവമംഗലം ക്ഷേത്രം ഗുരുക്ഷേത്രത്തിൽ ദേവമംഗലം ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ചതയ ജന്മനക്ഷത്ര പൂജ, പ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി. ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ, വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപ്പറമ്പിൽ, യൂണിയൻ പ്രതിനിധി മല്ലിനാഥൻ അണക്കത്തിൽ, സിദ്ധാർത്ഥൻ തറയിൽ, സുകുമാരൻ കുടിലുങ്ങൽ, നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, ശാഖാ വനിതാ സംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ, രാജി വിശ്വനാഥൻ, മല്ലിക രവി, ഇന്ദു, സുഭദ്ര ദയാനന്ദൻ എന്നിവർ പങ്കെടുത്തു.