വാടാനപ്പിള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള തൃത്തലൂർ കമല നെഹ്‌റു മെമ്മോറിയൽ സ്‌കൂളിൽ പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എം. നിസാർ, സുലേഖ ജമാലു, എം. ജയപ്രസാദ്, കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. കേൾവി പരിശോധന, ഉപകരണങ്ങളുടെ പ്രദർശനം - ബോധവത്കരണം, കാരുണ്യ ആരോഗ്യ സുരക്ഷ ബോധവത്കരണം, മാതൃ ശിശു സംരക്ഷണ ബോധവത്കരണം, ക്ഷയ രോഗ ബോധവത്കരണം, ഭക്ഷ്യമേള തുടങ്ങിയ സേവനങ്ങളും ഉണ്ടായിരുന്നു. ക്യാമ്പിൽ എത്തിയവർക്ക് ഔഷധിയിൽ നിന്നുള്ള ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.