shoochikaranam
ശുചീകരണ പ്രവർത്തനങ്ങളുടെയും പേപ്പർ ബാഗ് വിതരണത്തിന്റെയും ഉദ്ഘാടനം കെ.ആർ. ജൈത്രൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: മൂത്തകുന്നം എസ്.എൻ.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കൊടുങ്ങല്ലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണം നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷനിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും കടലാസ് ബാഗുകൾ വിതരണം ചെയ്തു.

പ്ലാസ്റ്റിക് നിരോധനത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തിൽ നോട്ടീസ് വിതരണം ചെയ്തു. ശുചീകരണത്തിന്റെയും പേപ്പർ ബാഗ് വിതരണത്തിന്റെയും ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ രേഖ സൽപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന, പ്രൊഫ. ടി. ബിബിൻ റോയ്, അസിസ്റ്റന്റ് പ്രൊഫ. ഗ്രീനിയ ജോർജ് , എം.വി. ബിന്ദു, കെ.എസ്. ആകാശ്, കെ.ബി. രാജേഷ്, സ്വപ്ന എന്നിവർ പ്രസംഗിച്ചു.