mla-anumodikunu
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അനുമോദിക്കുന്നു.

പുതുക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഡയറക്ടർ പി.ആർ. വിജയകുമാർ, എസ്.എൻ.ഡി.പി പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ, ശാഖാ സെക്രട്ടറി പി.ആർ. തിലകൻ, സി. അപ്പുക്കുട്ടൻ, വൈസ്‌മെൻ ക്ലബ് പ്രസിഡന്റ് ഇ.ആർ. സജീവൻ, സെക്രട്ടറി സിജു പയ്യപ്പിള്ളി, പ്രധാന അദ്ധ്യാപിക ബേബി വിജയകുമാർ എന്നിവർ പങ്കെടുത്തു.