ചാലക്കുടി: റോട്ടറി ക്ലബ് സ്ഥാനാരോഹണം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി സുന്ദര വടിവേലു ഉദ്ഘാടനം ചെയ്തു. ഷാജു ജോസ് (പ്രസിഡന്റ്), ജോൺ തെക്കേക്കര (സെക്രട്ടറി), പി.ഐ. ലാസർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു. സാബു ചക്കാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ടി.പി. സെബാസ്റ്റ്യൻ, അസി. ഗവർണർ സി. അജയകുമാർ, ജി.ജി.ആർ പ്രേമാനന്ദ് പറമ്പിക്കാട്ടിൽ, സെക്രട്ടറി ജോൺ തെക്കേക്കര, പ്രോഗ്രാം ചെയർമാൻ അനീഷ് പറമ്പികാട്ടിൽ, മേരി ബാബു, രഞ്ജിത് പോൾ ചുങ്കത്ത്, രാജീവ്, ബാബു ജോൺ, സന്തോഷ് ബേബി എന്നിവർ പ്രസംഗിച്ചു.