flee

തൃശൂർ : ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ട 250 ലേറെ കച്ചവടക്കാർക്ക് ഇവിടെ സ്ഥലം അനുവദിച്ചു. അടുത്ത ഘട്ടത്തിൽ ലാലൂർ, മണ്ണുത്തി, ചേറൂർ എന്നിവിടങ്ങളിൽ പുതിയ വ്യാപാര കേന്ദ്രങ്ങൾ ആരംഭിക്കും. അതേസമയം 170ലേറെ പേർ വിവിധ സ്ഥലങ്ങളിൽ കച്ചവടം നടക്കുന്നുണ്ട്. റെഡ് സോണായി പ്രഖ്യാപിച്ചതോടെ ആർക്കും മേഖലയിൽ കച്ചവടം നടത്താനാകില്ല.
പുതിയ സ്ഥലത്തേക്ക് ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ആരംഭിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ സിന്ധു ചാക്കോള, പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, വിനോദ് പൊള്ളാഞ്ചേരി, സുരേന്ദ്രൻ ഐനിക്കുന്നത് എന്നിവർ പങ്കെടുത്തു.

എച്ച്.എം.എസ് പ്രതിഷേധിച്ചു

ശക്തൻ സ്റ്റാൻഡിൽ നിന്ന് ഒഴിപ്പിക്കുന്ന മുഴുവൻ വഴിയോര കച്ചവടക്കാർക്കും സ്ഥലം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള വഴി വാണിഭ സഭ ഉദ്ഘാടന വേദിക്ക് മുന്നിൽ പ്രതിഷേധിച്ചു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. കെ.സി.കാർത്തികേയൻ, ഐ.എ.റപ്പായി, ശ്രീധരൻ തേറമ്പിൽ, കെ.എ.ആന്റണി, ജി.ഷാനവാസ്, എം.എൻ.വിജയൻ, കെ.എസ്.ജോഷി എന്നിവർ സംസാരിച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട​ ​റൂ​ട്ടിൽ റോ​ഡ് ​പ​ണി​ ​രാ​ത്രി​യി​ലും

ചേ​ർ​പ്പ്:​ ​തൃ​ശൂ​ർ​ ​പെ​രു​മ്പി​ള്ളി​ശേ​രി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​റൂ​ട്ടി​ൽ​ ​തി​രു​വു​ള്ള​ക്കാ​വി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​വൈ​കി​യും​ ​മെ​റ്റ​ൽ​ ​ടാ​റിം​ഗ് ​ജോ​ലി​ക​ൾ.​ ​ജെ.​സി.​ബി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​നി​ര​വ​ധി​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റോ​ഡ് ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​മൊ​ഴി​കെ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​നി​രോ​ധി​ച്ചി​രു​ന്നു.​ ​തി​രു​വു​ള്ള​ക്കാ​വ് ​സെ​ന്റ​ർ​ ​വ​രെ​യാ​ണ് ​പ​ണി​ ​ന​ട​ന്ന​ത്.