തൃശൂർ: ജനവിരുദ്ധ നടപടികൾ തുടർച്ചയായി നടത്താൻ ബി.ജെ.പി സർക്കാരിന് കരുത്ത് നൽകുന്നത് പ്രതിപക്ഷ അനൈക്യമാണെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി. സജീവ്. എൻ.സി.പി മുളങ്കുന്നത്തുകാവ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി.വി. പ്രേംനിവാസ് അദ്ധ്യക്ഷനായി. എൻ.സി.പി ജില്ലാ സെക്രട്ടറിമാരായ സി.കെ. ബാലകൃഷ്ണൻ, ടി.ജി. സുന്ദർലാൽ, കിസാൻസഭ സംസ്ഥാന സെക്രട്ടറി സി.ടി. ജെയിംസ്, ടി.എസ്. സുരേഷ്, വി.ആർ. രഞ്ജിത്ത്, ഇ.ആർ. രവീന്ദ്രൻ, വിഷ്ണു സത്യൻ, സി.ബി. വിഷ്ണു, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.