1
കു​ടും​ബ​ശ്രീ​ ​മി​ഷ​ന്റെ​ ​ആ​രോ​ഗ്യ​ ​ഭ​ക്ഷ്യ​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ന​ ​പ​റ​യ​ങ്ങാ​ട്ടി​ൽ​ ​നി​ർ​വ​ഹി​ക്കു​ന്നു.

തൃശൂർ: ചിട്ടയായ ജീവിതശൈലിയിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിനും മനസിനും കർക്കടകത്തിൽ കരുത്തേകുകയെന്ന ലക്ഷ്യവുമായി പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ 'അമൃതം കർക്കടകം' തുടങ്ങി.
കളക്‌ടറേറ്റ് അങ്കണത്തിൽ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തിൽ വിവിധതരം ഔഷധക്കഞ്ഞിയും പത്തിലക്കറികളും ഉൾക്കൊള്ളിച്ച് നടത്തുന്ന 'അമൃതം കർക്കടകം' ആരോഗ്യ ഭക്ഷ്യമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്കാട്ടിൽ നിർവഹിച്ചു.

ഔഷധി പഞ്ചകർമ്മ ആശുപത്രി മുൻ മേധാവി ഡോ. കെ.എസ്. രജിതൻ മുഖ്യാതിഥിയായി. കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം സി.ഇ.ഒ അജയ്കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി. ദയാൽ എന്നിവർ സംബന്ധിച്ചു.

ഭക്ഷ്യമേള

ഈ മാസം 25 വരെ കളക്‌ടറേറ്റിലെ പാർക്കിലാണ് ഭക്ഷ്യമേള നടക്കുന്നത്. പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേളയിൽ വിവിധതരം ഔഷധക്കഞ്ഞികളും ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും, പായസം എന്നിവയും പാഴ്‌സലായി ലഭ്യമാകും. ഔഷധക്കിറ്റും വിതരണം ചെയ്യും.