തൃശൂർ: കൊണ്ടാഴി പഞ്ചായത്ത് വാർഡ് 3 മുത്തേടത്ത്പടി ഉപതെരഞ്ഞെടുപ്പ് 21 ന് നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് വാർഡിന്റെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് ദിവസം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളായി നിർണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോളിംഗിന്റെ തലേദിവസമായ 20 നും അവധി പ്രഖ്യാപിച്ചു. 21 നും വോട്ടെണ്ണൽ 22 നും നടക്കുന്നതിനാൽ വാർഡ് പരിധിക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസവും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.