വടക്കാഞ്ചേരി: വടക്കാഞ്ചേരി സബ് ആർ.ടി. ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഏജന്റുമാരിൽ നിന്നും പണം പിരിക്കുന്നതിനുള്ള ലിസ്റ്റും ഫയലുകളും പിടിച്ചെടുത്തു. പണപിരിവിന്റെ ഭാഗമായി ആർ.ടി. ഓഫീസിലെ നിരവധി ഫയലുകൾ ആർ.ടി. ഓഫീസിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഒരു ഏജന്റിന്റെ ഓഫീസിൽ നിന്നും വിജിലൻസ് കണ്ടെടുത്തു. മിന്നൽ പരിശോധനയിൽ ആർ.ടി. ഓഫീസിലെ 90 ഓളം ഫയലുകളും ഈ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിജിലൻസ് ഡി.വൈ.എസ്.പി: പി.എ. സുരേഷിന്റെ നിർദേശ പ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ പി.എസ്. സുനിൽകുമാർ, എ.എസ്.ഐ: മാരായ കെ.വി. വിബീഷ്, ബൈജു സോമൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.