തിരുവില്വാമല: പാമ്പാടി ഭാരതപ്പുഴയുടെ തീരത്ത് പഞ്ചപാണ്ഡവന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട് പാർത്ഥസാരഥി രൂപിയായ ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയാണ് വിവിധങ്ങളായ പരിപാടികളോടെ രാമായണ മാസാചരണം നടത്തപ്പെടുന്നത്. ഗണപതി ഹോമം, ഭഗവത് സേവ, നിറമാല, ചുറ്റുവിളക്ക്, വാദ്യങ്ങളോടെയുള്ള വഴിപാടുകളും നടക്കും.