പാവറട്ടി: എസ്.എൻ.ഡി.പി യോഗം വെൺമേനാട് മണക്കോട്ടുകാവ് ശാഖ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മണക്കോട്ടുകാവ് ക്ഷേത്രം ഹാളിൽ ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. പി.കെ. മഹേന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മഹേന്ദ്രജിത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രാമചന്ദ്രൻ തണ്ടിയേക്കൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി. കൗൺസിലർ കെ.കെ. രാജൻ, കെ.എ. സദാശിവൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ. മഹേന്ദ്രജിത്ത് (പ്രസിഡന്റ്), എം.ഡി. മധു (വൈസ് പ്രസിഡന്റ്), കെ.എ. സദാശിവൻ (സെക്രട്ടറി), വി.എസ്. പ്രമോദ് (യൂണിയൻ മെമ്പർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വനിതാസംഘം ഭാരവാഹികളായി സന്ധ്യ, ലത എന്നിവരേയും തെരഞ്ഞെടുത്തു.