കൊടകര: എസ്.എൻ.ഡി.പി യോഗം താഴേക്കാട് ശാഖയുടെ വാർഷിക പൊതയോഗവും മുതിർന്ന ശാഖ അംഗങ്ങളെ ആദരിക്കലും നടത്തി. കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെക്കുറിച്ച് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ലളിതമായി പുസ്തകരചന നടത്തിയ ശാഖാ പ്രസിഡന്റ് എം.വി. രാജനെ യൂണിയൻ സെക്രട്ടറി ആദരിച്ചു. 75 വയസ് പൂർത്തിയാക്കിയ ശാഖയിലെ മുഴുവൻ അംഗങ്ങളെ ആദരിക്കലും ഔഷധക്കിറ്റ് വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ നിർവഹിച്ചു. ഏകാത്മകം പരിപാടിയിൽ പങ്കെടുത്ത 3 കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം കൗൺസിലർ ശ്രീധരൻ, വനിതാസംഘം സെക്രട്ടറി ലൗലി സുധീർ ബേബി എന്നിവർ നിർവഹിച്ചു. ശാഖാ സെക്രട്ടറി വി.സി. വിനയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രമണി ഗോപി സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.വി. രാജൻ (പ്രസിഡന്റ്), രമണി ഗോപി (വൈസ് പ്രസിഡന്റ്), വി.സി. വിനയൻ (സെക്രട്ടറി), സി.ഇ. സുരേഷ് ബാബു (യൂണിയൻ കമ്മിറ്റി), കെ.ആർ. അജയൻ (യോഗ വാർഷിക പ്രതിനിധി), വനിതാസംഘം ഭാരവാഹികളായി പി.എസ്. ശ്രീജ (പ്രസിഡന്റ്), വാസന്തി ഷാജൻ (സെക്രട്ടറി), നിഷ രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.