വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ പത്തിന് 5 സെന്റിമീറ്റർ വരെ ഉയർത്താൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 76.40 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ വൈകീട്ട് 73.72 മീറ്ററാണ് ജല നിരപ്പ്. മഴയുടെ ലഭ്യതയും ഡാമിലേക്കുള്ള നീരൊഴുക്കും കണക്കിലെടുത്ത് ഷട്ടറുകൾ എത്ര ഉയർത്തണമെന്ന് ഇന്ന് രാവിലെ തീരുമാനിക്കും. കുറുമാലിപ്പുഴയിൽ 15 മുതൽ 20 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ടെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.