മറ്റത്തൂർ: ക്ലാസിൽ പാടിയ പാട്ടിലൂടെ സാമൂഹിക മാദ്ധ്യമങ്ങളിലും വാർത്താ മാദ്ധ്യമങ്ങളിലും താരമായി മാറിയ മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂൾ വിദ്യാർത്ഥി എ.എസ്. മിലനും അദ്ധ്യാപകൻ പ്രവീൺ എം. കുമാറിനും സ്‌കൂൾ പി.ടി.എ സ്വീകരണം നൽകി. പി.ടി.എ പ്രസിഡന്റ് ബിജു തെക്കൻ അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപിക എം. മഞ്ജുള, സ്റ്റാഫ് സെക്രട്ടറി ജെയ്‌മോൻ ജോസഫ്, സി.യു. പ്രിയൻ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മിലൻ.