swami

സ്വാമി ആതുരദാസ് പുരസ്‌കാരം മന്ത്രി കെ. രാധാകൃഷ്ണൻ ഡോ: വി.ആർ. ഉണ്ണിക്കൃഷ്ണന് സമർപ്പിക്കുന്നു.

തൃശൂർ: കൃത്രിമ പ്രതിരോധത്തെക്കാൾ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഹോമിയോ ശാസ്ത്രവേദി സംസ്ഥാനതല രജത ജൂബിലി ആഘോഷ ചടങ്ങിൽ സ്വാമി ആതുരദാസ് അവാർഡ് സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു. സ്വാമി ആതുരദാസ് പുരസ്‌കാരം മന്ത്രി ഡോ: വി.ആർ. ഉണ്ണിക്കൃഷ്ണന് സമർപ്പിച്ചു. രജത ജൂബിലി തുടർ പദ്ധതികൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരള ഹോമിയോ ശാസ്ത്രവേദി ചെയർമാൻ ഡോ: ടി.എൻ. പരമേശ്വര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡാനന്തര രോഗങ്ങളിൽ ഹോമിയോ ചികിത്സ എന്ന സെമിനാർ സ്റ്റേറ്റ് ഹോമിയോപ്പതി വെറ്ററൻസ് ക്ലബ് സെക്രട്ടറി ഡോ: ഗിൽബർട്ട് പി.പോൾ ഉദ്ഘാടനം ചെയ്തു. ഡോ: സണ്ണി ജെ. ജേക്കബ്, ഡോ: പ്രൊഫ: അജയകുമാർ ബാബു, ഡോ. എസ്. രിത്ത് കുമാർ, നടൻ നാരായണൻകുട്ടി, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, വിനായക മിഷൻ സർവകലാശാല വൈസ് ചാൻസലർ ഡോ: പി.കെ. ുധീർ, ഡോ. ജനാർദനൻ നായർ, ഡോ: റെജൂ കരീം, ഡോ. ബിനോയ് വല്ലഭശ്ശേരി, ഡോ: എസ്.ജി. ബിജു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി ഡോ: ടി.എൻ. പരമേശ്വര കുറുപ്പിനെയും, ജനറൽ സെക്രട്ടറിയായി ഡോ: എസ്. സരിത്ത് കുമാറിനെയും ട്രഷറായി ഡോ: റഹീസ് കെ. മിൻഹാൻസിനെയും തിരഞ്ഞെടുത്തു.