കൊടുങ്ങല്ലൂർ: പുരോഗമന പ്രസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച പുല്ലൂറ്റത്തെ എ.കെ.അയ്യപ്പനെ പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. എം.എസ്.സാജു, വി.ജി.നാരായണൻ, കെ.കെ.ഉണ്ണിക്കൃഷ്ണൻ, കെ.ആർ.സദാശിവൻ എന്നിവർ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് എൻ.എ.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. രാധാദേവി ശിവദാസൻ, പി.എം.ഉമ്മർ, കെ.ആർ.രഘുനന്ദനൻ, സുനി ഉമ്മർ, വായനശാല സെക്രട്ടറി എൻ.എസ്.ജയൻ, ലൈബ്രേറിയൻ കെ.ആർ.നാരായണൻ എന്നിവർ നേതൃത്വം നൽകി.