vanitha-sangham
ഗുരുവീക്ഷണം, നിത്യചൈതന്യയതി പുരസ്‌കാരം നേടിയ ബീന സദാനന്ദനെ യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ആദരിക്കുന്നു.

തൃപ്രയാർ: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ ബീന സദാനന്ദന് ആദരവ് നൽകി. ഗുരുവീക്ഷണം 'നിത്യ ചൈതന്യ യതി' പുരസ്‌കാരം നേടിയ വനിതാ സംഘം എക്‌സിക്യൂട്ടീവ് അംഗമായ ബീന സദാനന്ദനെ യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്താണ് ആദരിച്ചത്. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, വൈസ് പ്രസിഡന്റ് പി.വി.സുദീപ്കുമാർ, വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ് ,സെക്രട്ടറി ശ്രീജ മൗസമി, ഷീജ മുരളി, വാസന്തി പ്രേമൻ, രമണി, ഗീത, ലത, ഷീല, ഷൂബി, പ്രവിത എന്നിവർ പങ്കെടുത്തു.