സ്വച്ച് വിദ്യാലയ പുരസ്‌കാര സാക്ഷ്യപത്രം ജില്ലാ കളക്ടർ ഹരിത വി.കുമാർ സമ്മാനിക്കുന്നു.
നന്തിക്കര: സർക്കാർ വിദ്യാലയം സ്വച്ച് വിദ്യാലയ പുരസ്‌കാരത്തിന് അർഹമായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ സ്‌കൂളിന് പുരസ്‌കാര സാക്ഷ്യപത്രം സമ്മാനിച്ചു. ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ നിന്ന് പ്രധാനാദ്ധ്യാപിക സി.എം. ഷാലി, എം.കെ. അശോകൻ, ഷൈനി ശ്രീനിവാസൻ, എം.ആർ. ഭാസ്‌കരൻ, സി.ആർ. യശോദ, പി.വി. സുജ, എൻ.കെ. കിഷോർ, വി.യു. രാജേഷ്, പി.യു. സരിത, ഇ.പി. ജീന എന്നിവർ പങ്കെടുത്തു.