എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ചാലക്കുടിയിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ദേശീയപാതയിലെ 'അപകട ചുഴിയും മരണക്കയവും' ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനായി മാറിയെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. അടിപ്പാത നിർമ്മാണം അനന്തമായി വൈകുന്നതിനെരെയും സിഗ്‌നൽ സിസ്റ്റത്തിന്റെ അപാകതയ്‌ക്കെതിരെയും എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് നേതാവ് പൗലോസ് താക്കോൽക്കാരൻ മുതൽ ഏറ്റവും ഒടുവിൽ കൊടുങ്ങല്ലൂർ സ്വദേശി ഹെന്റി വരെ ഇവിടെ മരപ്പെട്ടതിന് ഉത്തരവാദികൾ ആരെന്ന് ജനപ്രതിനിധികൾ ആത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും.യൂജിൻ മോറേലി ചൂണ്ടിക്കാട്ടി. നി. മണ്ഡലം പ്രസിഡന്റ് ജോർജ് വി.ഐ നിക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, കെ.സി. വർഗീസ്, ജോസ് ജെ. പൈനാടത്ത്, എച്ച്.എം.എസ്. ജില്ലാ പ്രസിഡന്റ് ഡേവീസ് വില്ലടത്തുകാരൻ, ജോർജ് കെ.തോമസ്, സി.എ. തോമസ്, കാവ്യപ്രദീപ്, താക്കോൽക്കാരൻ, ആനി ജോയ്, ജനതാ പൗലോസ്, എൻ.സി. ബോബൻ, എ.എൽ. കൊച്ചപ്പൻ പരിയാരം പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.