mezhu

ചാവക്കാട്: തീരപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കം. പൊതുജനങ്ങൾക്കുള്ള ബോധവത്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർന്ന് കാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി.

തീരദേശ മേഖലയിലെ അഞ്ച് വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള മിഷൻ എന്നിങ്ങനെ വിവിധ വകുപ്പുകളാണ് നടപ്പാക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി മെഴുകുതിരി ജാഥ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കബീർ, കെ.സി.മണികണ്ഠൻ, ഗിരിജ പ്രസാദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ജീന രാജീവ്, വൈസ് ചെയർപേഴ്‌സൺ സാജിത സലാം തുടങ്ങിയവർ പങ്കെടുത്തു.

റോ​ഡ് ​സം​ര​ക്ഷ​ണ​ത്തി​ന്

കൈ​കോ​ര്‍​ത്ത് ​ജ​നം

തൃ​ശൂ​ർ​:​ ​റോ​ഡും​ ​പ​രി​സ​ര​വും​ ​വൃ​ത്തി​യാ​ക്കി​ ​സൂ​ക്ഷി​ക്കാ​ൻ​ ​ജ​ന​കീ​യ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ച് ​മാ​ട​ക്ക​ത്ത​റ​ ​പ​ഞ്ചാ​യ​ത്ത്.​ ​ഓ​രോ​ ​വാ​ര്‍​ഡി​ലെ​യും​ ​വ​ഴി​യു​ടെ​ ​സം​ര​ക്ഷ​ണം​ ​അ​വി​ടെ​ ​താ​മ​സി​ക്കു​ന്ന​ ​ജ​ന​ങ്ങ​ള്‍​ക്കാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ​പ്രാ​ഥ​മി​ക​ ​ല​ക്ഷ്യം.
മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന​ ​വെ​ള്ള​ക്കെ​ട്ട് ​പ​രി​ഹ​രി​ക്കു​ക,​ ​ഓ​രോ​രു​ത്ത​രും​ ​താ​മ​സി​ക്കു​ന്ന​ ​വ​ഴി​ക​ള്‍​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക,​ ​അ​തി​ര്‍​ത്തി​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ​പ​രി​ഹാ​രം​ ​കാ​ണു​ക​ ​എ​ന്നി​വ​യാ​ണ് ​മ​റ്റ് ​ല​ക്ഷ്യ​ങ്ങ​ൾ.​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ര്‍​മാ​രു​ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ​ ​റോ​ഡു​ക​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കും.​ ​മാ​ട​ക്ക​ത്ത​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ 16​ ​വാ​ര്‍​ഡു​ക​ളി​ലെ​യും​ ​പ​ഞ്ചാ​യ​ത്ത് ​റോ​ഡ് ​കേ​ടു​കൂ​ടാ​തെ​ ​സം​ര​ക്ഷി​ക്കാ​നും​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​മ​ല​യോ​ര​ ​യാ​ത്ര​യെ​ ​മ​നോ​ഹ​ര​മാ​ക്കാ​നും​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കു​മെ​ന്ന് ​സ​മി​തി​ക്ക് ​നേ​തൃ​ത്വം​ ​ന​ല്‍​കു​ന്ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ചെ​ന്നി​ക്ക​ര​ ​പ​റ​ഞ്ഞു.

ടി​പ്പ​റു​ക​ൾ​ക്ക് ​നി​യ​ന്ത്ര​ണം

തൃ​ശൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ടി​പ്പ​ർ​ ​ലോ​റി​ക​ളു​ടെ​യും​ ​ടി​പ്പിം​ഗ് ​മെ​ക്കാ​നി​സം​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​ഗ​താ​ഗ​ത​ ​സ​മ​യ​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​ ​ക​ള​ക്ട​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​രാ​വി​ലെ​ 8.30​ ​മു​ത​ൽ​ 10​ ​വ​രെ​യും​ ​വൈ​കി​ട്ട് 3.30​ ​മു​ത​ൽ​ 5​ ​വ​രെ​യു​മാ​ണ് ​നി​രോ​ധ​നം.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​മാ​ലി​ന്യ​നീ​ക്ക​ത്തി​നു​ള്ള​ ​ടി​പ്പ​റു​ക​ൾ​ക്ക് ​സ​മ​യ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ഇ​ള​വ് ​തു​ട​രും.