ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം റവന്യൂ ബ്ലോക്ക് തല ആരോഗ്യമേള 24ന് രാവിലെ 9.30ന് ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മന്ത്രി പ്രെഫ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് എന്നിവർ മുഖ്യാതിഥികളാകും.

വാർത്താ സമ്മേളനത്തിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ജെ. ആന്റോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീന അക്ബർ, ജെറി ജോസ് ജെറിൻ ജോസ് ടി.എൻ. ഉണ്ണിക്കൃഷ്ണൻ, എൻ.ടി. സജീവൻ എന്നിവർ പങ്കെടുത്തു.