n

ചേർപ്പ്: സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിനായി പുതുതായി നിർമ്മിച്ച സി.എൻ.എൻ ശതാബ്ദി സ്മാരക മന്ദിരം നാളെ രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി.എൻ.ഈശ്വരൻ മുഖ്യാതിഥിയാകും. സ്‌കൂൾ മാനേജർ കെ.ജി.അച്യുതൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.വി.കൃഷ്ണൻ, ഇ.എസ്.മേനോൻ, കെ.കെ.പ്രഹ്ലാദൻ, വി.എൻ.മനോജ് എന്നിവരെ ആദരിക്കും. 30,000 ചതുരശ്ര അടിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് 51 ക്ലാസ് മുറികളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ശാസ്ത്രലാബ്, ഏഴായിരം പുസ്തകങ്ങൾ അടങ്ങിയ വായനശാല, ഇൻഡോർ ഓഡിറ്റോറിയം, സ്റ്റേജ്, അംഗപരിമിതിയുള്ള കുട്ടികൾക്കായി റാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുള്ളതായി മാനേജർ കെ.ജി.അച്ചുതൻ, ജനറൽ കൺവീനർ കെ.ബി.അജോഷ്, ഗേൾസ് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ഇ.പി.ഉണ്ണിക്കൃഷ്ണൻ, ശ്രീജിത്ത് മൂത്തേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഡി.​ടി.​പി.​സി​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ
അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വ്

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​ടൂ​റി​സം​ ​പ്രൊ​മോ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ.​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​സ്വ​ത​ന്ത്ര​മാ​യി​ ​അ​ന്വേ​ഷി​ച്ച് ​പ​രാ​തി​ക്ക് ​യു​ക്ത​മാ​യ​ ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​അം​ഗം​ ​വി.​കെ.​ബീ​നാ​ ​കു​മാ​രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ക്കാ​ര​ന് ​ടൂ​റി​സം​ ​വ​കു​പ്പി​ലെ​ ​മ​റ്റൊ​രു​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കാ​ൻ​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​ല്ലെ​ന്ന​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.
കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​ക​മ്മി​ഷ​നി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ത​ന്റെ​ ​വീ​ഴ്ച​ ​മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള​ ​വ്യ​ഗ്ര​ത​ ​പ്ര​ക​ടി​പ്പി​ച്ച​താ​യി​ ​ക​മ്മി​ഷ​ൻ​ ​നി​രീ​ക്ഷി​ച്ചു.​ ​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​നു​ള്ള​ ​ഫ​യ​ൽ​ ​അ​നു​മ​തി​ക്കാ​യി​ 2021​ ​സെ​പ്തം​ബ​ർ​ 8​ ​ന് ​ക​ള​ക്ട​ർ​ക്ക് ​സ​മ​ർ​പ്പി​ച്ച​താ​യി​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​ ​താ​ര​ത​മ്യേ​ന​ ​പ്രാ​ധാ​ന്യം​ ​കു​റ​ഞ്ഞ​ ​ഒ​രു​ ​കാ​ര്യ​ത്തി​ന് ​ക​ള​ക്ട​ർ​ക്ക് ​ഫ​യ​ൽ​ ​സ​മ​ർ​പ്പി​ച്ചു​ ​എ​ന്ന​ ​വാ​ദം​ ​ബാ​ലി​ശ​മാ​ണെ​ന്ന് ​ക​മ്മി​ഷ​ൻ​ ​നി​രീ​ക്ഷി​ച്ചു.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​പ​ദ്ധ​തി.​ ​ത​ന്റെ​ ​കീ​ഴ് ​ജീ​വ​ന​ക്കാ​ര​നെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​സെ​ക്ര​ട്ട​റി​ ​ഉ​ന്ന​യി​ച്ച​ത്.​ ​വി.​ജെ.​രൂ​പേ​ഷ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​അ​ന്വേ​ഷ​ണം.