വാടാനപ്പിള്ളി: റേഞ്ച് ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു യൂണിയൻ സമ്മേളനം ഏങ്ങണ്ടിയൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.എൻ. ജ്യോതി ലാൽ അദ്ധ്യക്ഷനായി. എം.കെ ഫൽഗുണൻ, ടി.എൽ. ജോസ്, വി.ജി. വിനോദൻ എന്നിവർ സംസാരിച്ചു. മുതിർന്ന ചെത്ത് തൊഴിലാളി പണിക്കശ്ശേരി കുട്ടനെയും പത്താം ക്ലാസ്, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും ആദരിച്ചു.