വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് സ്പിൽവെ ഷട്ടറുകളും ഇന്നലെ വീണ്ടും ഉയർത്തി. ചൊവ്വാഴ്ച 2.5 സെന്റിമീറ്ററാണ് ഉയർത്തിയത്. ഡാമിലേക്കുള്ള നീരെഴുക്ക് വർദ്ധിച്ചതിനാലാണ് വീണ്ടും നാല് ഷട്ടറുകളും 5 സെന്റിമീറ്ററാക്കി ഉയർത്തിയത്. രാവിലെ 8.30 നാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. കുറുമാലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.