തളിക്കുളം: ദേശീയ പാതയിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തത്.
ദേശീയ പാത അതോറിറ്റിക്കെതിരെ യുവാവിന്റെ കുടുംബവും പരാതി നൽകി. കുഴി ക്യത്യമായി അടയ്ക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മരിച്ച സനു ജയിംസിന്റെ കുടുംബം വാടാനപ്പിള്ളി പൊലീസിൽ പരാതി നല്കിയത്.
ഇനി ഒരു മകനും ഇങ്ങനെ സംഭവിക്കരുതെന്ന് സനുവിന്റെ മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം തളിക്കുളം കച്ചേരിപ്പടിയിൽ ദേശീയ പാത 66ലാണ് അപകടം നടന്നത്.