1
തൃശൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേന വടക്കാഞ്ചേരി മുള്ളൂർക്കരയിലെ സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ വിജയന്റെ സഹധർമ്മിണിയെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ.

വടക്കാഞ്ചേരി: സ്വാതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേന വടക്കാഞ്ചേരി മുള്ളൂർക്കരയിലെ സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ വിജയന്റെ വസതിയിൽ സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ സഹധർമ്മിണിയെ പൊന്നാട അണിയിച്ചും പുരസ്‌കാരം നൽകിയും ആദരിച്ചു. ആർ.പി.എഫ് ഇൻസ്‌പെക്ടർ അജയകുമാർ, സബ് ഇൻസ്‌പെക്ടർ ഡെറിൻ ടി. റോയ്, ഹെഡ് കോൺസ്റ്റബിൾ ജോളി സി. വിൻസെന്റ്, കെ.എം. മധുസൂദനൻ എന്നിവരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചത്.