വടക്കാഞ്ചേരി: ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ വീൽചെയറുകൾ വിതരണം ചെയ്തു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡിവിഷൻ കൗൺസിലർ അഡ്വ. ശ്രീദേവി രതീഷ് , ആശുപത്രി വികസന സമിതി അംഗം എ.എസ്. ഹംസ, കരുണ ചെയർമാൻ വി.വി. ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു.