ഒല്ലൂർ: തൃശൂർ ബാർ കൗൺസിൽ സെക്രട്ടറിയും കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് കെ. കൃഷ്ണൻകുട്ടിയുടെ മകനുമായ അഡ്വ: കെ. ധീരജിന്റെ ദേഹവിയോഗത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. അഞ്ചേരിയിൽ നടന്ന അനുശോചന യോഗത്തിൽ കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി. വിൻസെന്റ് അനുശോചന പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. പോൾ, എം.എം.ബി പ്രൊവിൻഷ്യൽ ബ്രദർപോളി തൃശൂർക്കാരൻ, മൾട്ടി പർപ്പസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.വി. ചന്ദ്രൻ, കോൺഗ്രസ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിനി ബിജു, ഡിവിഷൻ കൗൺസിലർ നീതു ദിനേശ്, സനോജ് കാട്ടൂകാരൻ, വിനീഷ് തയ്യിൽ, നിമ്മി റപ്പായി, ജോസ് പറമ്പൻ, ആനന്ദ് മൊയ്‌ലൻ, റിസൻ വർഗീസ്, പി.പി. ഡാൻറ്റസ് എന്നിവർ സംസാരിച്ചു.