തൃശൂർ: ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കർക്കടക ചികിത്സാചരണത്തിന്റെ ഭാഗമായ 'കർക്കടകം സൗഹൃദം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സ്വാമി മുക്തചിത്തജ്ഞാന തപസ്വി പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യുവിന് കർക്കടക കഞ്ഞിക്കിറ്റ് നൽകി നിർവഹിച്ചു. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഫാക്കൽറ്റി ഡോ. കെ.ബി. ഭദ്രൻ കർക്കടക ചികിത്സയുടെ പ്രാധാന്യം വിശദീകരിച്ചു. സി.എസ്. രാജൻ, ബിന്ദുലാൽ, ബിനോജ് എം.ആർ. വിനു സ്റ്റാലിൻ എന്നിവർ സംസാരിച്ചു.