തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഔഷധക്കഞ്ഞി വിതരണത്തിന്റേയും കൊച്ചിൻ ദേവസ്വം ബോർഡ് ധന്വന്തരി ആയുർവേദ ആശുപത്രി വിതരണം ചെയ്യുന്ന കർക്കടകക്കഞ്ഞിക്കൂട്ടിന്റ വിതരണ ഉദ്ഘാടനവും നടന്നു. പ്രശസ്ത വാദ്യകലാകാരൻ പാഞ്ഞാൾ വേലുക്കുട്ടിക്ക് ഔഷധക്കഞ്ഞിയും ഔഷധ കഞ്ഞിക്കിറ്റും നൽകി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.ഡി. ശോഭന അദ്ധ്യക്ഷയായി. തിരുവില്ലാമല ദേവസ്വം മാനേജർ മനോജ് കെ.നായർ സ്വാഗതവും ജൂനിയർ സുപ്രണ്ട് ഷീജ നന്ദിയും പറഞ്ഞു.