തൃശൂർ: വിദ്യാകിരണം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കെ.ഇ.ആർ സമഗ്രമായി പരിഷ്‌കരിക്കുക തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.എസ്.ടി.എ 23ന് തേക്കിൻകാട് മൈതാനിയിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. 3000ത്തോളം അദ്ധ്യാപകർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. സജീവ് അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. മദനമോഹൻ, വി.എ. കരിം, സി.കെ. ബേബി, പി.വി. ഉണ്ണിക്കൃഷ്ണൻ, ബി. സജീവ് എന്നിവർ പങ്കെടുത്തു.