കൊടുങ്ങല്ലൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ലഭിക്കണമെങ്കിൽ അതത് ദിവസം തൊഴിലുറപ്പിന്റെ ആപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നത് തൊഴിലാളികൾക്ക് വിനയാകുന്നു. ഇന്റർ‌നെറ്റ് ലഭിക്കാത്ത അവസരങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ ദിവസത്തെ വേതനം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം നടപടികൾ ഒഴിവാക്കണമെന്ന് എറിയാട് പഞ്ചായത്ത് പതിനാറാം വാർഡ് കുടുംബശ്രീ വാർഷികയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ അംബിക ശിവപ്രിയൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സീന അഷറഫ് അദ്ധ്യക്ഷയായി. ജമീല അബൂബക്കർ, പ്രസീന റാഫി, ലൈല സേവ്യർ, ബബിദ റാഫി, കൊച്ചുത്രേസ്യ, സുനിത ഫൈസൽ എന്നിവർ സംസാരിച്ചു. വാർഷിക യോഗത്തോടുബന്ധിച്ച് അഴീക്കോട് ജെട്ടിയിൽ നിന്ന് ഘോഷയാത്രയും, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും, വിദ്യാത്ഥികളെ ആദരിക്കൽ, മുതിർന്ന കുടുംബശ്രീ അംഗത്തെ ആദരിക്കൽ, ബ്ലോക്ക് പാചക മത്സരത്തിൽ വിജയിയായ പ്രസീന റാഫിയെ ആദരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു.