കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തൈപ്പറമ്പത്ത് സുബ്രഹ്മണ്യൻ മകൻ വാസുദേവൻ (77) നിര്യാതനായി. കൊടുങ്ങല്ലൂരിലെ ആധാരമെഴുത്തുകാരിലെ പ്രമുഖനാണ്. മുൻ ഇന്ത്യൻ കമ്യണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, ഗുരുദേവ സമാജം മുൻ പ്രസിഡന്റ്, ആധാരം എഴുത്ത് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ. ഗിരിജ (റിട്ട. ടീച്ചർ). മക്കൾ: ബിനോയ്, ബീന (അദ്ധ്യാപിക, ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ ചക്കാംപറമ്പ്), ബിനി (എം.ഐ.ടി സ്‌ക്കൂൾ അഞ്ചങ്ങാടി). മരുമക്കൾ: റൂബി ബിനോയ്, ദിനേശ്, ബിനീഷ്.