ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നു. ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന പരിശീലന പരിപാടി ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രപരിസരത്തുവച്ച് ഭക്തജനങ്ങൾക്ക് ദേഹാസ്വാസ്ഥ്യം, ഹൃദയ സ്തംഭനം, മറ്റ് അപകടങ്ങൾ എന്നിവ ഉണ്ടായാൽ നൽകേണ്ട സി.പി.ആർ (ഹൃദയാരോഗ്യ പുനർ ജീവനം) അടക്കമുള്ള പ്രഥമ ശുശ്രൂഷാ രീതികളിൽ വിദഗ്ദ്ധ ഡോക്ടർമാർ പരിശീലനം നൽകും. തെക്കേ നടപ്പന്തൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി.