തൃപ്രയാർ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 1,008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടക്കും. ആനയൂട്ടിൽ 9 ഗജവീരന്മാർ പങ്കെടുക്കും. തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.