ചേലക്കര: വാഴക്കോട്-പ്ലാഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിലെ കൈയ്യേറ്റങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് കെ.എസ്.ടി.പി അധികൃതർ. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാഴക്കോട്-പ്ലാഴി (22 കി.മീ) റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് സർവേ ചെയ്യുകയും റോഡ് കൈയ്യേറ്റം സർവേയർ മാർക്ക് ചെയ്ത് അതിർത്തി കല്ലിട്ടിട്ടുള്ളതുമാണ്. റോഡ് കൈയ്യേറിയവർ എത്രയും വേഗം പൊളിച്ചുനീക്കേണ്ടതാണെന്നും അല്ലാത്തപക്ഷം റോഡ് പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നതാണെന്നും തന്മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഉത്തരവാദിയായിരിക്കുകയില്ലെന്ന് കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.