തൃശൂർ: മഴയ്ക്ക് കുറവുണ്ടെങ്കിലും ജില്ലയിലെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിന്റെ അടിസ്ഥാനത്തിൽ പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ ഇന്നലെ വീണ്ടും ഉയർത്തി. വ്യാഴാഴ്ച നാലു ഷട്ടറുകളും 2.5 സെന്റീമീറ്റർ ഉയർത്തിയിരുന്നു. എന്നാൽ അത്രതന്നെ വീണ്ടും ഉയർത്തിയതോടെ അഞ്ച് സെന്റീമീറ്ററായി. ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഇന്നലെ കൂടുതൽ ഉയർത്തി. ഇതോടെ പത്ത് സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്.